ഡല്‍ഹി: റിവവര്വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന് തുടരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലല്‍ പക്വതയുള്ള ബന്ധമാണെന്ന് പ്രതികരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതുവരെ ഇരുകൂട്ടരും തമ്മില്‍ വ്യവസ്ഥാപിത ബന്ധമായിരുന്നു. ചര്‍ച്ചകളിലും അഭിപ്രായങ്ങള്‍ പരസ്പരം മാനിക്കുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ടെന്നും ജയ്റ്റ്ലി പ്രതികരിച്ചു. എന്നാല്‍ രഘുറാം രാജന് വീണ്ടും അവസരം നല്‍കുമോയെന്നുള്ള ചോദ്യത്തിന് മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലത് എന്നായിരുന്നു പ്രതികരണം.
2013-ല്‍ ചുമതലയേറ്റ രഘുറാം രാജന്റെ കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കുകയാണ്. രണ്ടാമതൊരു അവസരത്തിന് രഘുറാം രാജന് താല്പര്യപ്പെടുന്നുണ്ടെന്നാണ് സൂചന. താന്‍ പദവി ഓരോ നിമിഷവും ആസ്വദിച്ചുവെന്ന് കഴിഞ്ഞ ദിവസം ദ്ദേഹം പറഞ്ഞിരുന്നു. ഇനിയും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. മൂന്നു വര്‍ഷമാണ് റിസര്‍വ് ബാങ് ഗവര്‍ണറുടെ കാലാവധി.
Discussion about this post