ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി.സുധാകരന് എത്തിനോക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യു.ഡി.എഫ് കേന്ദ്രങ്ങളാണ് ഇത് സംബന്ധിച്ച പരാതി നല്തിയത്.
സ്കൂളിലേക്ക് വിഎസിനൊപ്പം കടന്നു ചെന്ന സുധാകാരനും മകന് അരുണ്‍ കുമാറും വോട്ടിംഗ് മെഷീന് വരേയും വി.എസിനെ അനുഗമിച്ചിരുന്നു. ഇതിനിടെ വോട്ട് ചെയ്യുന്നതിനിടെ എത്തിനോക്കിയെന്നാണ് പരാതി. വിഎസ് വോട്ട് ചെയ്യുന്നത് മാധ്യമങ്ങളും പകര്‍ത്തിയിരുന്നു.വി.എസ്. ഉച്ചയ്ക്ക് ശേഷമാണ് കുടുംബസമേതം വോട്ട് ചെയ്യുന്നതിനായി ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ.ഹൈസ്കൂളിലായിരുന്നു വോട്ട്.
Discussion about this post