നെടുങ്കണ്ടം: സിപിഎം അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലും, കാസര്‍ഗോഡ് ഡേലംപടിയിലും എന്‍ഡിഎ ഹര്‍ത്താല്‍.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി ഓഫീസിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ്ബി.ഡി.ജെ.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
നെടുങ്കണ്ടം കൂട്ടാറില്‍ ബി.ഡി.ജെ.എസ് -എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനമാണ് പാര്‍ട്ടി ഓഫീസിന് നേരെയുള്ള ആക്രമണത്തിന് കാരണമായത്.
ഹര്‍ത്താലിനെ ബി.ജെ.പി പിന്തുണക്കുമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ അറിയിച്ചു.
കാസര്‍ഗോഡ് ഡേലം പടിയില്‍ സിപിഎം അക്രമത്തിനെതിരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലുകള്‍ സമാധാനപരമായാണ് പുരോഗമിക്കുന്നത്.
Discussion about this post