തിരുവനന്തപുരം: ധര്‍മ്മടത്ത് കള്ളവോട്ടു നടന്നതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഎം പാര്‍ട്ടിഗ്രാമങ്ങള്‍ നിലനിര്‍ത്തുന്നത്. വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
അതേസമയം, വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയാണെന്നും, സംഭവം പോലീസ് അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ജി സുധാകരന് ആരോപിച്ചു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും സുധാകരന് പ്രതികരിച്ചു.
Discussion about this post