തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്ജ് ആറന്മുളയില് ഇടതുസ്ഥാനാര്ത്ഥിയായത് ഓര്‍ത്തഡോക്സ് സഭയുടെ ആളായതു കൊണ്ടാണെന്ന ആരോപണങ്ങള്‍ തുറന്ന് സമ്മതിച്ച് ലേഖനം. വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സഭയുമായി യാതൊരു ബന്ധവും ഇല്ലെന്ന സിപിഎമ്മിന്റെയും, സഭയുടെ അവകാശവാദം നിരാകരിച്ച് സഭയുടെ ഓണ്‍ലൈന്‍ എഡിഷനായ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡിലാണ് ലേഖനം വന്നത്. വീണാ ജോര്‍ജ്ജ് സഭയുടെ മകള്‍ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നുമാണ് ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടെ അവകാശവാദം.
‘സഭയുടെ മകള്‍ വീണാ ജോര്‍്ജ് ഇനി എംഎല്‍എ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി വാരികയില്‍ പ്രത്യക്ഷപ്പെട്ട വീണയുടെ ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഭയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അഞ്ച് പേരുടെ പരാജയം വിശ്വാസികളിലെ സൂക്ഷ്മത കുറവാണെന്നും ലേഖനത്തില്‍ പറയുന്നു..
അതേസമയം വീണയുടെ വിജയത്തില്‍ അവകാശവാദവുമായി രംഗത്തെത്തിയ സഭയ്ക്കെതിരെ വിമര്‍ശനം കടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയായപ്പോള്‍ യാതൊരു സഹായവും നല്‍കാതിരുന്നതും ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ വാദമാണെന്നും ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. എന്തായാലും സഭയുടെ അവകാശവാദം സിപിഎമ്മിനെയും ശരിക്കും ചൊടിപ്പിച്ചിട്ടുണ്ടെന്നതാണ് അറിയുന്നത്. സിപിഐ(എം) അണികള്‍ പലരും സഭയുടെ അവകാശവാദത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
സഭയുടെ അവകാശവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സഭ സെക്രട്ടറിയുടെ ഭാര്യ എന്ന നിലയില്‍ നടന്ന പ്രചരണം ഇനിയുള്ള ദിവസങ്ങളിലും ഉയര്‍ന്ന് വരും എന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. സോഷ്യല്‍ മീഡിയകളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post