ഡല്‍ഹി: ലോകം പണരഹിത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത്തില്‍ നരേന്ദ്രമോദി. പണരഹിത സമൂഹമെന്ന ആശയം വിജയിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജാം(ജന്‍ധന്‍, ആധാര്‍, മൊബൈല്‍) എന്ന പദ്ധതി ഈ നേട്ടത്തിലേക്ക് രാജ്യത്തെ നയിക്കും. ആധുനിക ഇന്ത്യ, സുതാര്യ ഇന്ത്യ എന്നിവയുടെ പ്രാധാന്യത്തിലും പ്രസംഗത്തില്‍ ഊന്നി.
ഗുജറാത്തും ആന്ധ്രാപ്രദേശും വരള്‍ച്ചയെ നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു. വരള്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരെ പ്രത്യേകം പ്രത്യേകം കാണും. ജലവും വനവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വര്‍ച്ച നേരിടാന്‍ പല സംസ്ഥാനങ്ങളും രാഷ്ട്രീയം മറന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജലം പാഴാക്കില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആസം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കേന്ദ്ര സ്പോര്‍ട് മന്ത്രി സര്‍ബാനന്ദ് സോനോവാളിനെയും മോദി അഭിനന്ദിച്ചു.
Discussion about this post