തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു. ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കൊടുവിലും മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ അന്തിമതീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിനു വിട്ടിരിക്കുകയാണ്. കേന്ദ്ര നേതൃത്വം എല്‍ഡിഎഫിനെ തീരുമാനം അറിയിക്കും.
എംഎല്‍എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ്. ഇത് തര്‍ക്കത്തിന് വഴിവച്ചതിനെ തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍ രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കും മന്ത്രിപദം നല്‍കാമെന്ന സമവായത്തിലെത്തി. എന്നാല്‍ ആദ്യം ആര് മന്ത്രിയാകുമെന്ന തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതേതുടര്‍ന്നാണ് അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിനു വിട്ടത്.
Discussion about this post