ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമുള്‍പ്പെടുന്ന സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്കു പരാതി നല്കാന് തീരുമാനിച്ചത്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദ അടക്കമുള്ള കേന്ദ്ര നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ സാഹചര്യങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടിരുന്നു.
Discussion about this post