തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കാറ്റിന്റെ വേഗം വര്‍ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റിമീറ്റര്‍വരെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഏഴു സെന്റിമീറ്ററില്‍ അധികം മഴപെയ്താല്‍ കനത്ത മഴയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
Discussion about this post