കണ്ണൂര്‍:സ്വന്തം നാട്ടിലെ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി വിജയന് എങ്ങനെ കേരള ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്താനാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വന്തം നാട്ടിലെ അക്രമങ്ങള്‍ കാണാനിള്ള മനുഷ്യത്വം പിണറായി വിജയന് കാണിക്കണം. പാര്‍ട്ടിക്കെതിരായ ജനവികാരത്തെ എതിര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പിണറായിയില്‍ ആക്രമിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജേശഖരന്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പിണറായയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. ആഹ്ലാദപ്രകടനത്തിനിടെ വാഹനം കയറി മരിച്ച സിപിഎം പ്രവര്‍ത്തകന്റെ മരണം ബിജെപി ആക്രമണത്തിനാല്‍ എന്ന് വരുത്ത തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും കുമ്മനം രാജേശഖരന് ആരോപിച്ചിരുന്നു.
Discussion about this post