കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന് മുന്നില്‍ നിന്നാണ് നാലംഗ സംഘത്തോടൊപ്പം എത്തിയ മെയ്ത്തിരി രാജേഷ് എന്നയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ഫ്ളൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ഇയാള്‍ മാറി മാറി പറയുന്നുണ്ടെന്ന് പോലിസ് പറയുന്നു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post