ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ പുതിയ ആരോപണങ്ങളുമായി ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പലിശ നിരക്ക് ഉയര്‍ത്തിയത് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് രഘുറാം രാജന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ നയം ദേശീയ താത്പര്യത്തിനെതിരാണ്. വളരെ രഹസ്യസ്വഭാവമുള്ള ധനകാര്യവിവരങ്ങള്‍ അദ്ദേഹം ചിക്കാഗോ സര്‍വകലാശാലയുടെ ഇ-മെയില്‍ വഴിയാണ് കൈമാറിയതെന്നും സ്വാമി പറയുന്നു. രഘുറാം രാജന് പൊതുജനമധ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ താഴ്ത്തിക്കെട്ടി തുടങ്ങിയ ആറ് ആരോപണങ്ങളാണ് സ്വാമി ഉന്നയിക്കുന്നത്.
ഇക്കാര്യങ്ങള്‍ പ്രഥമികമായി നോക്കുമ്പോള്‍ ശരിയാണെന്നും രാജ്യതാത്പര്യം പരിഗണിച്ച് രഘുറാം രാജനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രഘുറാം രാജന് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പോകുന്നത് ഗ്രീന്‍ കാര്‍ഡ് പുതുക്കാനാണെന്ന് പ്രധാനമന്ത്രിക്കയച്ച മറ്റൊരു കത്തില്‍ സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നു. രഘുറാം രാജന്ലോകരാജ്യങ്ങളില് അമേരിക്കയുടെ ധനകാര്യമേല്ക്കോയ്മ സംരക്ഷിക്കുന്ന 30 പേരടങ്ങിയ പരമോന്നത സമിതിയില്‍ അംഗമാണെന്നും ബിജെപി എംപി പറയുന്നു.
Discussion about this post