ചേര്‍ത്തല: വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിഎസിന് നടക്കാന്‍ പരസഹായം വേണം ഓര്‍മ്മശക്തിയും മോശമാണ്, മലമ്പുഴയില്‍ വിഎസിന്റെ വോട്ട് കുറയുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ താന്‍ പറഞ്ഞിരുന്നു ഒടുവില്‍ ഫലം വന്നപ്പോള്‍ അത് നേരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്രയേറെ സീറ്റുകള്‍ നേടാന്‍ കാരണം ബിഡിജെഎസിന്റെ പ്രകടനമാണ്.
യുഡിഎഫ് വോട്ടുകള്‍ ബിഡിജെഎസ് പിടിച്ചു ഇതോടെ എല്‍ഡിഎഫിന് വിജയം അനായാസമായി. ബിഡിജെഎസ് വളരും തോറും തളരാന്‍ പോകുന്നത് യുഡിഎഫാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മാത്രമാണ് തന്നെ പ്രചരണത്തിന് ക്ഷണിച്ചത്. വേറെ പാര്‍ട്ടിക്കാരാരും വിളിച്ചില്ല. മറ്റു പാര്ട്ടിക്കാര് വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടിയും താന്‍ താന്‍ പ്രചരണത്തിന് പോകുമായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Discussion about this post