കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ നാല്‍പ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ക്ഷേത്രം ഭാരവാഹികലുടെയും വെടിക്കെട്ട് കരാറുകാരുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഒരു മാസം മുന്‍പ് വെടിമരുന്ന് വില്പന തുടങ്ങിയ രണ്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.ജിബു ,സലീം എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് പി ഉബൈദാണ് കേസ് പരിഗണിച്ചത്.
പുറ്റിങ്ങള്‍ അപകടത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും കോടതി വിമര്‍ശിച്ചു.അപകടസാധ്യത മനസ്സിലായിട്ടും പോലിസ് നടപടി എടുത്തില്ലെന്നും കോടതി നിരീക്ഷിച്ചു.വെടിക്കെട്ട് പോലെയുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഇപ്പോള്‍ നടക്കുന്നത് അനാരോഗ്യകരമായ സംസ്ക്കാരമാണെന്നും കോടതി വ്യക്തമാക്കി.ആന എഴുന്നള്ളിപ്പിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.ഒരു മതവും ഇത്തരത്തിലുള്ള ആചാരങ്ങളഎ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു
Discussion about this post