തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക സമ്മാനമായി കേരളത്തിന് കോടിക്കണക്കിന് ധനസഹായവും പുതിയ പദ്ധതികളും വാഗ്ദാനം ചെയ്തു. വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള നിരവധി പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എന്‍ഡിഎ സര്ക്കാരിന്റെരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി അനന്ത് കുമാറാണ് പദ്ധതി സംബന്ധിച്ച ഉറപ്പുകള്‍ നല്‍കിയത്-
- 9519 കോടി രൂപ അനുവദിച്ചതായി കേന്ദ്ര രാസവള വകുപ്പ് മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 7683 കോടിയും ദുരിതാശ്വാസ നിധിയ്ക്ക് 1022 കോടിയുമാണ് അനുവദിക്കുന്നത്.
- -രാസ പദാര്‍ത്ഥ മന്ത്രാലയത്തിന് കീഴില്‍ ഐ.ഐ.ടി മാതൃകയില്‍ കേന്ദ്ര പ്ലാസ്റ്റിക് എന്‍ജിനിയറിങ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും. സ്കില്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷത്തോളം എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുന്ന സ്ഥാപനത്തിന്റെ കേന്ദ്രമാണിത്.
- -പ്ലാസ്റ്റിക് പാര്‍ക്ക്, കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കാനുള്ള ഫാര്‍മ പാര്‍ക്ക് എന്നിവ കൂടാതെ പ്രധാനമന്ത്രി ജന്‍ ഔഷധി യോജനയ്ക്ക് കീഴിലുള്ള വന്‍ പദ്ധതിയും കേന്ദ്രം നടപ്പാക്കും
- -ജനറിക് മരുന്നുകള്‍ 70 ശതമാനം വിലക്കുറവില്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് തുടങ്ങുക. 500 ജനറിക് മരുന്നുകളും 150 ആരോഗ്യ ഉപകരണങ്ങളും 30 ശതമാനം നിരക്കില്‍ ലഭിക്കും.
- -പ്ലാസ്റ്റിക് പാര്ക്കിന് 100 ഏക്കറും ഫാര്‍മ പാര്ക്കിന് 200 മുതല്‍ 500 ഏക്കറും സംസ്ഥാനം ഏറ്റെടുത്ത് നല്‍കേണ്ടി വരും.
- -സ്ഥലം തീരുമാനിച്ച് ആലോചനയ്ക്ക് തയ്യാറായാല്‍ വൈകാതെ പൊതു ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ആദ്യഘട്ടത്തില്‍ അനുവദിക്കും
- – ഇറക്കുമതി ഇല്ലാതെ പ്ലാസ്റ്റിക് സ്വയം ഉത്പാദിപ്പിക്കുകയാണ് പാര്‍ക്കില്‍ ചെയ്യുന്നത്. ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഖര മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങും. രണ്ടേക്കര്‍ സ്ഥലത്ത് പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളുകളാക്കി പുനര്‍നിര്‍മ്മിക്കുന്ന പദ്ധതിയാണിത്.
കേരളീയര്‍ ആഗ്രഹിക്കുന്ന വികസനവും വളര്‍ച്ചയും തൊഴിലും ആരോഗ്യ സാമൂഹിക സുരക്ഷയും നല്ല ഭരണവും നല്കാന് കഴിയണമെന്ന് കേന്ദ്രമന്ത്രി പുതിയ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ അഭിവൃദ്ധിക്കായി വികസനകാര്യങ്ങളില്‍ കേന്ദ്രത്തോട് സഹകരിക്കണമെന്നും അനന്ത് കുമാര്‍ പറഞ്ഞു.
Discussion about this post