റായ്പുര്‍: ഛത്തീസ്ഗഡില്‍ 40 അംഗം നക്സല്‍ സംഘം കീഴടങ്ങി. സര്‍ക്കാര്‍ എട്ടുലക്ഷം രൂപ തലയ്ക്കു വിലപറഞ്ഞിരുന്ന നക്സല്‍ നേതാവ് സബ്ലി കശ്യപ് അടക്കമുള്ളവരാണ് കീഴടങ്ങിയത്. ബസ്തര്‍ ജില്ലാ ആസ്ഥാനത്താണ് ഒമ്പതു സ്ത്രീകള്‍ അടക്കമുള്ള സംഘം കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ 16 പേര് ധര്ബാ ഡിവിഷനില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ കിഴക്കന്‍ ബസ്തര്‍, മര്ധപാല് മേഖലയില്‍ നിന്നുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. കീഴടങ്ങിയവര്‍ക്ക് 10,000 രൂപ വീതം ജില്ലാ കളക്ടര്‍ സമ്മാനിച്ചു. 2013 നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ മോഷ്ടിച്ച കേസില്‍ കുറ്റക്കാരനായിരുന്നു കശ്യപ്.
Discussion about this post