വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ഏറ്റവും പുതിയ സിനിമ ‘പുലി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് വാഗമണ്ണിലെത്തുന്നു. സിനിമയുടെ ചില ഭാഗങ്ങള്‍ വാഗമണ്ണിലാണ് ചിത്രീകരിക്കുന്നത്. 20 ദിവസത്തെ ഷെഡ്യൂള്‍ ആണ് സംവിധായകന് വാഗമണ്ണില്‍ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിലെ ചിത്രീകരണം തീര്‍ന്നാലുടന്‍ വിജയ്യും കൂട്ടരും വാഗമണ്ണിലേയ്ക്ക് തിരിക്കുമെന്നാണ് സൂചനകള്‍ .
ചിമ്പുദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് മൂന്ന് റോളിലാണ് എത്തുന്നത്. ശ്രുതി ഹാസനും ,ഹന്‍സികയും നായികമാരാകുന്ന ചിത്രത്തില്‍ ശ്രീദേവിയുംപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങള്‍.വിജയുടെ ജന്മദിനമായ ജൂണ്‍ 22 ന് ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
Discussion about this post