തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഉയര്‍ന്നു വന്ന വിവാദം ഓര്‍മ്മിപ്പിച്ച് മുന്‍മന്ത്രി ഷിബുബേബി ജോണ്‍ . അന്ന് താന്‍ മറ്റൊരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമമാണെന്ന് പറഞ്ഞ വിപ്ളവ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ പിണറായി വിജയന് നരേന്ദ്രമോദിയെ കണ്ടപ്പോഴുള്ള അഭിപ്രായമെന്തെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോണിന്റെ ചോദ്യം.
തെരഞ്ഞെടുപ്പ് കാലത്ത് മോദിയോടുള്ള തന്റെ ചിത്രം വീടുവീടാന്തരം എത്തിച്ച സഖാക്കള്‍ക്ക് മറുപടിയുണ്ടോയെന്നും ഷിബു ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
[fb_pe url=”https://www.facebook.com/shibu.babyjohn.16/posts/725536857586048″ bottom=”30″]
Discussion about this post