തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ കാബിനറ്റ് പദവി നല്കാന് ധാരണയായിരുന്നു, ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് എന്ന പദവി വിഎസിനും സമ്മതമാണെന്നാണ് സൂചന.
പദവി തീരുമാനിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭായോഗത്തിന് ശേഷം വിഎസ്സുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
വിഎസ്സിന് പദവി നല്കുമ്പോള് പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്ന രീതിയിലായിരിക്കും കാര്യങ്ങള്‍ പരിഗണിക്കുക. പാര്‍ട്ടി വക്താക്കളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാരിനു മുകളിലോ മുഖ്യമന്ത്രിക്കു താഴെയോ ആയിരിക്കില്ല വിഎസ്സിന്റെ പദവി. എന്നാല്‍ ഇതിന്റെ നിയമവശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാവുക.
Discussion about this post