തിരുവനന്തപുരം: കേരളത്തിലെ ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ഏറ്റെടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണു സച്ചിന് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കേരളത്തിന്റെ കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു സച്ചിന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്ന് മുഖ്യമന്ത്രിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന് അറിയിച്ചു. സച്ചിന്റെ ഭാര്യ അഞ്ജലി, ചലച്ചിത്ര താരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും സച്ചിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. കായികമന്ത്രി ഇ.പി ജയരാജന്, ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.
Discussion about this post