നരേന്ദ്രമോദി അടുത്ത പതിനഞ്ച് വര്‍ഷം ഇന്ത്യ ഭരിക്കുമെന്നും കോണ്‍ഗ്രസ് അതില്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് പറഞ്ഞു. ജമ്മുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാസ്വാന്. മോദി രാജ്യത്തിന്റെ ചക്രവര്ത്തിയല്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മാന്‍ഡേറ്റ് ലഭിച്ച പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തിയത് ശരിയല്ലെന്നും പാസ്വാന് പറഞ്ഞു.
Discussion about this post