ഷില്ലോംഗ് : കേരളത്തിനും ആസമിനും പിറകെ മേഘാലയയിലും ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. അറുപതംഗ നിയമസഭയില്‍ മുപ്പത് അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ നിന്ന് പകുതിയോളം പേരും വിമതസ്വരം ഉയര്‍ത്തുന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. 14 പേരാണ് ഇപ്പോള്‍ വിമതരുടെ സംഘത്തിലുള്ളത്. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധമുയര്‍ത്തിയാണ് 14 പേര് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയ ഷില്ലോംഗ് സന്ദര്‍ശനത്തിന് ശേഷം വിമതരെ നിയന്ത്രിച്ചില്ലെങ്കില്‍ ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക മുകുള്‍ സാംഗ്മ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയേയും അറിയിച്ചു കഴിഞ്ഞു.
അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വിമത ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ ഗൗരവത്തോടെയാണ് പരാതി പരിഗണിക്കുന്നത്. അതേ സമയം ഭരണത്തിന് യാതൊരു ഭീഷണിയും നിലവില്‍ ഇല്ല എന്ന് കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞു.
ഇതിനിടെ കോണ്‍ഗ്രസില്‍ നിന്ന് വിമതരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ബിജെപി നേതാവ് രാം മാധവ് നിഷേധിച്ചു. ലാപാംഗുമായി താന്‍ കൂടിക്കാഴ്ച നടത്തിയെ ആരോപണം നിഷേധിച്ച രാം മാധവ് കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങളില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും വിശദീകരിച്ചു.
Discussion about this post