തിരുവനന്തപുരം: അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ‘മലയാളിയാക്കിയ’ കായിക മന്ത്രി ഇ.പി ജയരാജന് ട്രോള്‍ ചാകര. മുഹമ്മദ് അലിയുടെ മരണത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുന്നിതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
‘ മുഹമ്മദ് അലി അമേരിക്കയില്‍ വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളിലേക്കുയര്ത്തി കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളത്തിന്റെ ദുഖം,കായിക ലോകത്തിന്റെ ദുഖം ഞാന്‍ അറിയിക്കുകയാണ് ‘ ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം
ഏതായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇ.പിയ്ക്കെതിരെ ട്രോളുകളും പ്രവഹിക്കുകയാണ്. മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുളള ‘ഏറ്റുമുട്ടലും’ തുടങ്ങിയിട്ടുണ്ട്.
ലോകത്തെ മൊത്തം ഒറ്റ ഗ്രാമമായി കാണുന്ന ഇ.പി യുടെ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ടുളളതാണ് ട്രോളുകളിലൊന്ന്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാക്കുപിഴ കാരണം സോഷ്യല്‍ മീഡിയയുടെ പരിഹാസപാത്രമാകേണ്ടി വന്ന മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പകരക്കാരനായി ഈ സര്‍ക്കാരില്‍ ഒരാളുണ്ടെന്ന ആശ്വാസവും ,സോഷ്യല്‍ മീഡിയ പങ്കുവച്ചു.
വീഡിയൊ-
[fb_pe url=”https://www.facebook.com/logicalmalayali/?fref=nf” bottom=”30″]
Discussion about this post