സ്വിസ് വ്യവസായസമൂഹത്തെ സ്വാഗതം ചെയ്ത് മോദി
സ്വിറ്റ്സര്‍ലണ്ട് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയില്‍ കള്ളപ്പണ വിഷയം സംബന്ധിച്ചും, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ നല്‍കലും സംബന്ധിച്ച് ചില നിര്‍ണായക ഉറപ്പുകള്‍ ലഭിച്ചുവെന്നാണ് സൂചന. രണ്ട് വിഷയങ്ങളും ചര്‍ച്ച ചെയ്തതായി നരേന്ദ്രമോദി സ്വിസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കള്ളപ്പണം പുറത്ത് കൊണ്ടു വരാന്‍ സ്വിസ് ബാങ്കുകളുടെ സഹകരണം വേണമെന്ന് മോദി പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് സ്വിസ് പ്രസിഡണ്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നീതിലഭിക്കാന്‍ കള്ളപ്പണം സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.
ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗമാകാന്‍ പിന്തുണ നല്കുന്ന കാര്യത്തിലും ചില സുപ്രധാന ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ഇക്കാര്യത്തില്‍ സ്വിസ് സര്‍ക്കാര്‍ ചില ഉപാധികള്‍ വച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതില്ല എന്നാണ് അറിയുന്നത്. സ്വിസ് വ്യവസായ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തി. നിക്ഷേപത്തിന് യോജിച്ച സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് മോദി വ്യവസായ സമൂഹത്തെ അറിയിച്ചു. വന്‍കിട നിക്ഷേപങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും കഴിഞ്ഞു.
Discussion about this post