നടന് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെതിരെ വീണ്ടും സാബു മോന് അബ്ദു സമദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഹോദരന്റെ മരണത്തിലെ സങ്കടം കാരണം ടൂറ് പോയ ആദ്യത്തെ അനിയന് എന്ന കുറിപ്പോടെ ആര്‍എല്‍വി രാമകൃഷ്ണന്റെ ടൂറ് പോയ ഫോട്ടോ ഷെയര്‍ ചെയ്താണ് സാബുമോന്റെ പരിഹാസം.
മെയ് 29നാണ് രാമകൃഷ്ണന് ഫോട്ടോ ഷെയര്‍ ചെയ്തത്.
കട്ടപ്പനയില്‍ തപസ്യ നൃത്തകലാക്ഷേത്രത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കലാഭവന്‍ മണി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ എടുത്തതാണ് ഫോട്ടോകള്‍ എന്ന് രാമകൃഷ്ണന് ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ കുറിച്ചിട്ടുണ്ട്. ഇത് ടൂറാക്കിയാണ് സാബു മോന്റെ പോസ്റ്റ്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെയും, ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്യണമെന്ന് ആര്‍എല്‍വി രാമകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സഭ്യമല്ലാത്ത പ്രതികരണം നടത്തി സാബുമോന് വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സാബു മോന് അബ്ദുസമദിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/SABUMON.A/posts/10157004140465717″ bottom=”30″]
Discussion about this post