എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സില്‍ തീപിടുത്തം. സ്റ്റേഡിയത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ അനക്സിലാണ് രാവിലെ തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചു.
കാര്യമായ തീപിടുത്തം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കില്ല. അതേസമയം തീപിടുത്തം ഉണ്ടായാല്‍ അത് നേരിടുന്നതെങ്ങനെ എന്നത് സംബന്ധിച്ച് വ്യക്തത
ഇല്ലായിരുന്നുവെന്ന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
Discussion about this post