ലാവ്ലിന് കേസില്‍ മറ്റുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. സിബിഐയ്ക്ക് മാത്രമാണ് ഹര്‍ജി നല്കാന് കഴിയുക. റിവിഷന്‍ ഹര്‍ജി നല്കാന് സിബിഐ രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
സി.ബി.ഐക്കുവേണ്ടി വാദിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറലിന് എത്താന്‍ അവസരമൊരുക്കാനാണ് കൂടുതല്‍ സമയം തേടിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ അഡീ. സോളിസിറ്റര്‍ ജനറല്‍ പരംജിത് സിങ് പഡ്വാലിയയെ ചുമതലപ്പെടുത്തിയാല്‍ മാത്രമെ പ്രോസിക്യൂട്ടറായി സി.ബി.ഐക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനാകൂ.
കേസുമായി ബന്ധമില്ലാത്തവരുടെ ഇത്തരം ഹരജികള്‍ അനുവദിക്കരുതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ സി.ബി.ഐ അഭിഭാഷകന് അഭ്യര്‍ഥിച്ചിരുന്നു. സി.ബി.ഐ അന്വേഷിച്ച കേസില്‍ സി.ബി.ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സി.ബി.ഐയുടെ റിവിഷന്‍ ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു ഹരജികള്‍ക്ക് പ്രസക്തിയില്ലെന്നാണ് സി.ബി.ഐ നിലപാട്.
2013 നവംബര്‍ 21ന് സമര്‍പ്പിച്ച റിവിഷന്‍ ഹരജി 2016 ഫെബ്രുവരിയില്‍ പരിഗണനക്ക് വന്നെങ്കിലും രണ്ടു മാസത്തിന് ശേഷമുള്ള കാലാവധിയിലേക്ക് മാറ്റിയെന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നന്ദകുമാര്‍ ഹരജി നല്‍കിയിരുന്നത്. . എതിര് കക്ഷിയായ പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗം തീര്‍പ്പാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Discussion about this post