ഇന്ത്യന്‍ പ്രധാനമന്ത്രിയെ തള്ള് മോദിയെന്ന് വിളിച്ച സിപിഎം ഓണ്‍ലൈന്‍ ന്യൂസിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം.യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വാര്‍ത്തയിലാണ് കൈരളി ടിവിയുടെ ഓണ്‍ലൈനായ കൈരളി ന്യൂസ് ഓണ്‍ ലൈന്‍ പ്രധാനമന്ത്രിയെ അപഹസിക്കുന്ന തരത്തില്‍ തലക്കെട്ട് നല്‍കിയത്. തള്ള് മോദിയുടെ പുതിയ തള്ളും പൊളിയുന്നു എന്നാണ് കൈരളിയുടെ തലക്കെട്ട്. കുറഞ്ഞ പക്ഷം പാക്കിസ്ഥാന് സൈന്യം കൊടുക്കുന്ന ബഹുമാനമെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൊടുത്തു കൂടെ തുടങ്ങി നിരവധി പ്രതുഷേധ സ്വരങ്ങളാണ് ഈ വാര്‍ത്തയ്ക്ക് നേരെ ഉയരുന്നത്.
മോദിയെ പരിഹസിച്ചുള്ള വാര്‍ത്ത വിവാദമായതോടെ തലക്കെട്ടില്‍ കൈരളി ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കൈരളിയുടെ പ്രധാനമന്ത്രിയെ അഹസിക്കുന്ന നടപടി ചിലര്‍
വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ഇംഗ്ലീഷില്‍ മറുപടി പറയാനുള്ള തമിഴ് പത്രപ്രവര്‍ത്തകന്റെ അഭ്യര്‍ത്ഥന അവഗണിച്ച പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ ന്യൂസ് സ്ഥാപനത്തില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാമെന്നും കളിയാക്കലുണ്ട്.
കൈരളിക്കെതിരായ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍-
[fb_pe url=”https://www.facebook.com/photo.php?fbid=1038058756278457&set=a.103791256371883.8111.100002230263791&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/834716973328166?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1102168679856031&set=a.121790937893815.21917.100001887284616&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=10208560725849720&set=a.10203291515162746.1073741830.1655961405&type=3&theater” bottom=”30″]
Discussion about this post