ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂര്‍ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുന്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ റാംസായ് മാജി ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മൃതദേഹം വീടിന്റെ സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെ ബിജെപി നേതാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
മദ്ദേഡ് പൊലീസ് സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിട്ടാണ് സംഭവം നടന്ന ഗ്രാമം. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post