സംസ്ഥാന പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് ചൂണ്ടിക്കാട്ടാതെ നെയിം ബോര്‍ഡ് വച്ചത് വിവാദമാകുന്നു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പേരില്‍ അറിയപ്പെടുന്ന വി വേണു സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന നെയിം ബോര്‍ഡില്‍ വെറും പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നെഴുതിയതാണ് വിവാദമായത്. ഡോ. വേണുവിന്റെ അപ്പോയ്മെന്റ് ഓര്‍ഡറില്‍ അടിസ്ഥാന നിയമനം പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാണെന്നും, ടൂറിസം അധിക ചുമതലയെന്നും കാണിച്ച് പൊതു പ്രവര്‍ത്തകയായ ധന്യരാമന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിഷയം പൊതുശ്രദ്ധയില്‍ എത്തിച്ചിരിക്കുന്നത്. എസ്സി-എസ്ടി വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് പറയാന്‍ നാണക്കേടാണെന്നും, അത് അധമമനസ്സ് മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ധന്യ രാമന് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഡോ. V.വേണുവിനെ എല്ലാവരും വിശേഷിപ്പിക്കുന്നത് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാണ്. ഒരു പാട് അധ്വാനിച്ച് കിട്ടിയതാണ് ആ പോസ്റ്റ് എന്നും അറിയാം.
പക്ഷേ ഡോ.വേണുവിന്റെ അപ്പോയിന്റ്മെന്റ് ഓര്‍ഡറില്‍ അടിസ്ഥാന നിയമനം പട്ടികജാതി-പട്ടിക വര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാണ്. ടൂറിസം അധിക ചുമതല മാത്രമാണ്.
സെക്രട്ടറിയേറ്റിലെ എല്ലാ സെക്രട്ടറിമാരും തങ്ങളുടെ വകുപ്പ് നെയിം ബോര്‍ഡില്‍ എഴുതിവയ്ക്കുമ്പോള്‍ വേണു മാത്രമെന്താ അത് ചെയ്യാത്തത് ?
പട്ടികജാതി,വര്‍ഗ വകുപ്പിലാണ് ജോലി ചെയ്യുന്നത് പറയാന്‍ പലര്‍ക്കും ഒരു നാണക്കേടാണ്. നിങ്ങളുടെ അധമമനസ് മാത്രമാണ് അത് വെളിപ്പെടുത്തുന്നത്. പട്ടികജാതി –വര്‍ഗ വകുപ്പിന് കീഴിലുള്ള വാഹനങ്ങളില്‍ ഭൂരിപക്ഷത്തിലും വകുപ്പിന്റെ പേര് എഴുതിവച്ചിട്ടില്ല. കാരണം അത് അവര്‍ക്ക് അത് നാണക്കേടാണ്. മറ്റു വകുപ്പുകള്‍ക്ക് ആ പ്രശ്നം ഇല്ല. സര്‍ക്കാര്‍ വാഹനങ്ങളില്‍ വകുപ്പിന്റെ പേര് വയ്ക്കമെന്നല്ലേ നിയമം ?
ഒന്നും എഴുതാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന ( എന്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്ന് എങ്ങനെ ഞങ്ങള്‍ അറിയും ?) നെയിം ബോര്‍ഡ് വെച്ചത് അത്ര നിഷ്കളങ്കമല്ലെന്ന് കേരളത്തിലെ പട്ടികജാതി–പട്ടിക വര്‍ഗവിഭാഗങ്ങളെ അടുത്തറിഞ്ഞ എനിക്ക് ഉറപ്പുണ്ട്. ടൂറിസം സെക്രട്ടറി എന്ന് എഴുതിവച്ചാല്‍ നാട്ടുകാര്‍ ചോദിക്കില്ലെ, എന്തുകൊണ്ട് പട്ടിക ജാതി–പട്ടിക വര്‍ഗ വകുപ്പ് എന്നു കൂടി എഴുതിയില്ല എന്ന് ? അതുകൊണ്ട് രണ്ടും വകുപ്പും അങ്ങ് തന്ത്രപൂര്‍വം ഒഴിവാക്കി. അതുകൊണ്ട് ‘മാനഹാനിയും’ ഇല്ല.
ചെറിയ കാര്യമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും കടുത്ത വിവേചനം ഇതില്‍ അനുഭവപ്പെടുന്നുണ്ട്.പട്ടികജാതി–വര്‍ഗ വിഭാഗത്തിന്റെ സെക്രട്ടറിയാണ് പറയുന്നതിനാണ് എന്തിനാണ് മിസ്റ്റര്‍ നാണക്കേട് ? ഈ വകുപ്പിന് മേലുള്ള താങ്കളുടെ ശ്രദ്ധ എന്തായിരിക്കും ? ഇത്ര നാണക്കേടാണ് ഈ ഉദ്യോഗസ്ഥനെങ്കില്‍ നടപടിയെടുക്കണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി. ഇത്തരം ഉദ്യോഗസ്ഥരെക്കൊണ്ട് നിശ്ചയിച്ച പണിയെടുപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇയാളില്‍ നിന്ന് പട്ടികജാതി–വര്‍ഗ വകുപ്പ് എടുത്തു മാറ്റുകയല്ല ചെയ്യേണ്ടത്. പകരം അലങ്കാരമായി കൊണ്ടു നടക്കുന്ന ടൂറിസം വകുപ്പാണ് എടുത്തു മാറ്റേണ്ടത്.
പാന്റ്സും കോട്ടുമിട്ട് വിദേശയാത്ര നടത്താന്‍ മാത്രമല്ല സര്‍ക്കാര്‍ നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്. ഓര്‍ക്കുന്നത് നന്നായിരിക്കും.
[fb_pe url=”https://www.facebook.com/photo.php?fbid=1009721852443680&set=a.417958334953371.99270.100002176235961&type=3&theater” bottom=”30″]
Discussion about this post