തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ കൃഷിനാശമടക്കം വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കുളത്തൂരില്‍ ആകാശവാണി ട്രാന്സ്മിഷന് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെനിന്നുള്ള പ്രക്ഷേപണം മുടങ്ങി. ജനവാസ മേഖലകളില്‍ പലയിടത്തും വെള്ളം കയറി. നദികളും കുളങ്ങളും നിറഞ്ഞുകവിയുകയാണ്. കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മധ്യകേരളത്തിലും മഴ ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍ അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാമെന്ന് എറണാകുളം കലക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാളെ രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. ജില്ലാ കലക്ടര്‍മാര്‍ മുന്‍കരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post