കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയ രാഹുല്‍ഗാന്ധി എവിടെയാണെന്ന ചര്‍ച്ചയും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നതിനിടെ അലഹബാദിലാണ് രാഹുല്‍ ഗാന്ധി എവിടെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് വന്‍ പാരിതോഷികം നല്‍കുമെന്ന് കാണിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ വലിയ ഫോട്ടോയും പോസ്റ്ററിനൊപ്പമുണ്ട്. ബിജെപിയാണ് പോസ്റ്ററിന് പിന്നിലെന്ന് വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാഹുല്‍ഗാന്ധി എവിടെയാണ് എന്നറിയിക്കുന്നവര്‍ വലിയ സമ്മാനം ലഭിക്കുമെന്ന് പോസ്റ്റര്‍ പറയുന്നു.
അലഹബാദിന് സമീപമുള്ള നെഹ്റു കുടുംബമായ ആനന്ദഭവന്റെ മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ല കോണ്‍ഗ്രസ് ഓഫിസിന് സമീപമാണ് ഈ ഭവനം.
കഴിഞ്ഞ ഹിവസം അലഹബാദില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ്മ രാഹുല്‍ ഉത്തരഖണ്ഡില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അത് പഴയ ഫോട്ടോ ആണെന്നും രാഹുല്‍ അവിടയല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വിശദീകരിക്കുകയും ചെയ്തു.
അതേസമയം രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരുമെന്ന വാര്‍ത്തകള്‍ സോണിയ ഇന്ന് നിഷേധിച്ചില്ല. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കുമെങ്കില് അപ്പോള്‍ അത് അറിയിക്കാമെന്നായിരുന്നു സോണിയയുടെ പ്രതികരണം.
Discussion about this post