ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ചൈനക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ചൈനിസ് ഉത്പന്നങ്ങള്‍ ഒഴിവാക്കി പകരം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് സുരേന്ദ്രന്റെ നിര്‍ദ്ദേശം. മൈയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ഇതിലും നല്ല സമയം വരാനില്ലെന്നും സുരേന്ദ്രന് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
നിക്ഷേപം സുഗമമാക്കുക, പുതിയ മാറ്റങ്ങള്‍ പരിപോഷിപ്പിക്കുക, തൊഴില്‍ വൈദഗ്ദ്യം അഭിവൃദ്ധിപ്പെടുത്തുക, ബൗദ്ധിക സമ്പത്തു സംരക്ഷിക്കുക, ഉല്കൃഷ്ടമായഉത്പന്നങ്ങള് രാജ്യത്തു നിര്‍മ്മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുക, തുടങ്ങി അനേകം ലക്ഷ്യങ്ങള്‍ ലാക്കാക്കി ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മൈക് ഇന്‍ ഇന്ത്യ. മൈക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലും നല്ല ഒരു സമയം വരാനില്ല കാരണം ഇപ്പോള്‍ ചൈനയുടെ നിഷേധാത്മകമായ നിലപാടില്‍ ഇന്ത്യക്കു എന്‍ എസ് ജി അംഗത്വം നിഷേധിച്ച ഈ സാഹചര്യത്തില്‍
ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ ചൈനീസ് വിപണി താഴുകയും തല്‍സ്ഥാനത്തു ഇന്ത്യന്‍ വിപണി കുതിച്ചു കയറുകയും ചെയ്യും. ഇതാവട്ടെ നമ്മുടെ പ്രതികാരം.
[fb_pe url=”https://www.facebook.com/KSurendranOfficial/photos/a.640026446081995.1073741832.582049905212983/1050209028397066/?type=3&theater” bottom=”30″]
Discussion about this post