എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ നിലനിര്‍ത്തിയതിനെ പരിഹസിച്ച് മാധ്യമനിരീക്ഷകനും, എഴുത്തുകാരനുമായ അഡ്വക്കറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസറ്റ്.
”ഇടതുപക്ഷ പ്രസ്ഥാനവുമായി ഒരു ബന്ധവും പുലബന്ധവുമില്ല സുജാതയ്ക്ക്. സുകുമാരനാണെങ്കില് രമേശ് ചെന്നിത്തലയുടെ കാവല്‍ മാലാഖയാണുതാനും. മൂന്നു മാര്‍ക്സിസ്റ്റുകാരുടെ സീനിയോറിറ്റി മറികടന്നിട്ടാണ് സുജാതയെ പെരുന്ന എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം തലൈവി ആക്കിയത്. അതില്‍ പ്രതിഷേധിച്ച ഇടതുപക്ഷ അദ്ധ്യാപകസംഘടനയ്ക്ക് പണികിട്ടി. പിന്നീട് അവരുടെ ഒരു യോഗത്തിനും കോളേജ് ഓഡിറ്റോറിയം അനുവദിച്ചില്ല. പെരുന്ന ബസ് സ്റ്റാന്‍ഡിലാണ് ഇപ്പോള്‍ യാത്രയയപ്പ് യോഗങ്ങള്‍ വരെ നടത്തുന്നത്.”
മകളെ സിന്‍ഡിക്കേറ്റില്‍ നിലനിര്‍ത്തി എന്നുകരുതി നായരുടെ ശൗര്യത്തിനു ഒരു കുറവുമില്ല. ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് നിലനിര്‍ത്തണം, നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടരുത്. വിട്ടാല്‍ വിവരമറിയും. അഖിലലോക നായന്മാര് പി.എസ്.സി. ഓഫിസ് ഉപരോധിക്കും. സുകുമാരന്റെ കുതിരയെ സെക്രട്ടേറിയേറ്റില്‍ പിണറായിയുടെ കസേരക്കാലില് കെട്ടും. രമേശിനെ താക്കോല്‍ സ്ഥാനത്തു ഇരുത്തും.”- എന്നിങ്ങനെ പോകുന്നു ജയശങ്കറിന്റെ വിമര്‍ശനം
പോസ്റ്റിന്റെ പൂര്‍ണരൂപം-
കാളിദാസന് മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു പ്രിയംവദ മരിച്ചു. ശകുന്തള മാത്രം മരിച്ചില്ല…. (വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന പഴയ ഒരു സിനിമാഗാനം)
എം.ജി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു കോണ്‍ഗ്രസുകാരെയും ലീഗുകാരെയും കേരളാ കോണ്‍ഗ്രസുകാരെയും മൊത്തം പിരിച്ചുവിട്ടു. ഒരാളെമാത്രം നിലനിര്ത്തിനായര് സമുദായ ഉടമസ്ഥന് സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ.
ഇടതുപക്ഷ പ്രസ്ഥാനവുമായി ഒരു ബന്ധവും പുലബന്ധവുമില്ല സുജാതയ്ക്ക്. സുകുമാരനാണെങ്കില് രമേശ് ചെന്നിത്തലയുടെ കാവല്‍ മാലാഖയാണുതാനും. മൂന്നു മാര്‍ക്സിസ്റ്റുകാരുടെ സീനിയോറിറ്റി മറികടന്നിട്ടാണ് സുജാതയെ പെരുന്ന എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം തലൈവി ആക്കിയത്. അതില്‍ പ്രതിഷേധിച്ച ഇടതുപക്ഷ അദ്ധ്യാപകസംഘടനയ്ക്ക് പണികിട്ടി. പിന്നീട് അവരുടെ ഒരു യോഗത്തിനും കോളേജ് ഓഡിറ്റോറിയം അനുവദിച്ചില്ല. പെരുന്ന ബസ് സ്റ്റാന്‍ഡിലാണ് ഇപ്പോള്‍ യാത്രയയപ്പ് യോഗങ്ങള്‍ വരെ നടത്തുന്നത്.
പണ്ട് ജി.സുധാകരന് കഷ്ടപ്പെട്ട് ഒരു ദേവസ്വം നിയമം ഉണ്ടാക്കി. വെള്ളാപ്പള്ളി നടേശന് അതിനെ അഭിനന്ദിച്ചു. സുകുമാരന്‍ ഉടക്കി. ഉടനെ പാര്‍ട്ടി ദേവസ്വം വകുപ്പ് കടന്നപ്പള്ളിയെ ഏല്‍പ്പിച്ചു. ദേവസ്വം ബില്ല് ഫ്രീസറില്‍ വെച്ചു,
മകളെ സിന്‍ഡിക്കേറ്റില്‍ നിലനിര്‍ത്തി എന്നുകരുതി നായരുടെ ശൗര്യത്തിനു ഒരു കുറവുമില്ല. ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് നിലനിര്‍ത്തണം, നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടരുത്. വിട്ടാല്‍ വിവരമറിയും. അഖിലലോക നായന്മാര് പി.എസ്.സി. ഓഫിസ് ഉപരോധിക്കും. സുകുമാരന്റെ കുതിരയെ സെക്രട്ടേറിയേറ്റില്‍ പിണറായിയുടെ കസേരക്കാലില് കെട്ടും. രമേശിനെ താക്കോല്‍ സ്ഥാനത്തു ഇരുത്തും.
Discussion about this post