കൊച്ചി: ബിഡിജെഎസ്സിനോട് മറ്റ് പാര്‍ട്ടികളോടുള്ള അതേ സമീപനം തന്നെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. എസ്എന്‍ഡിപിയുടെ വസ്തുവകകളും സൗകര്യങ്ങളും പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു ചാനല്‍ പ്രോഗ്രാമിലായിരുന്നു വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ തള്ളികൊണ്ടുള്ള പ്രസ്താവന.
മൈക്രോഫിനാന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ട്. യുഡിഎഫുകാരായ ചില യോഗം ഭാരവാഹികള്‍ അഴിമതി കാണിച്ചിട്ടുണ്ടെന്നും വെളളാപ്പളളി നടേശന് പറഞ്ഞു. അഞ്ച് കോടി വരെ പോക്കറ്റിലാക്കിയ ആളുകളുണ്ട്. എന്നാല്‍ അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ തന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയില്‍ തന്നെ താഴെയിറക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു
Discussion about this post