യൂറോ കപ്പിന്റെ പ്രി ക്വാര്‍ട്ടറില്‍ ഇറ്റലി സ്പെയിനിനെ തോല്പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍.ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം.
33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ളെയുമാണ് ഗോള്‍ നേടിയത്. അയര്‍ലന്‍ഡിനോട് തോറ്റ ഗ്രൂപ് മത്സരത്തില്‍ ഇറ്റലി എട്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇവരെയെല്ലാം തിരിച്ചെത്തിച് കോച്ച് അന്‍േറാണിയോ കോണ്ടിയുടെ നീക്കം ഫലം കണ്ടു.
Discussion about this post