പെര്‍ത്ത്:ലോകകപ്പ് ക്രിക്കറ്റിലെ പൂള് ബിയില്‍ ഇന്ത്യയ്ക്ക് എതിരെ യുഎഇയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത 31.3 യുഎഇ ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. റണ്‍സ് എടുത്ത ഷെയ്മാന്‍ അന്‍വര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഖുറം ഖാന് 14 റണ്‍സ് നേടി. നാല് റണ്‍സ് വീതം എടുത്ത അംജദ് അലി, ബെരന്ജര്, മലയാളി താരം കൃഷ്ണ ചന്ദ്രന് എന്നിവരും വേഗത്തില്‍ പുറത്തായി. ഇന്ത്യക്കാരനായ സന്ദീപ് പാട്ടീല്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.
അശ്വിന് നാല് വിക്കറ്റും, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവല മോഹിത് ശര്‍മ്മ ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ യുഎഇ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് മൂലം ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കുന്നില്ല. അതേസമയം പരിക്കില്‍ നിന്ന് മോചിതനായ ധോണി അവസാന ഇലവനില്‍ ഇടം പിടിച്ചു.
തങ്ങളുടെ മൂന്നാമത്തെ കളിയാണ് ഇന്ത്യയ്ക്ക്. നേരത്തെ പാക്കിസ്ഥാനെയും, ദക്ഷിണാഫ്രിയ്ക്കയെയും തോല്പിച്ച ഇന്ത്യ പൂള് ബിയില്‍ പോയിന്റെ പട്ടികയില്‍ ഒന്നാമതാണ്.
Discussion about this post