ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഉദ്യോഗസ്ഥനായ തന്സീല് അഹ്മദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുനീര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ മൂന്നിനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്സീല് അഹ്മദ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
ജന്മനാടായ ഉത്തര്‍ പ്രദേശിലെ ബിജ്നോറില് ഭാര്യക്കും മക്കള്‍ക്കുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം തന്സീല് അഹ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തില്‍ അംഗമായിരുന്നു.
Discussion about this post