കേരളത്തില്‍ ഡിഫ്ത്തിരിയ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരെ വിമര്‍ശിക്കാത്ത കേരള സമൂഹത്തിന്റെ കാപട്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്. മലപ്പുറത്തും പരിസരത്തും കുത്തിവെപ്പിനെ എതിര്‍ക്കുന്നത് വാര്‍ത്തയാകാത്തത് ഒറു വലിയ ജനവിഭാഗത്തെ താലിബാന് അനുകൂല വക്താക്കള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
‘താലിബാന് വരുന്ന വഴി കണ്ടു പിടിക്കുക അത്ര എളുപ്പമല്ല. അതു പല വഴിയില്‍, പല രീതിയില്‍ നമ്മുടെ സമൂഹത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്.നമ്മുടെ വസ്ത്രധാരണ രീതിയില്‍ തുടങ്ങി ഇപ്പോള്‍ അത് ഡിഫ്റ്റീരിയ കുത്തിവെപ്പിനെതിരെ വരെ എത്തി നില്ക്കുന്നു.മലപ്പുറത്തും പരിസരത്തും ഈ കുത്തിവെയ്പിനെ ആരാണ് എതിര്‍ക്കുന്നത്?എന്തുകൊണ്ടാണ് അതിനെതിരെ ആരും പ്രതികതക്കാത്തത്? ..ഒരു വലിയ ജനവിഭാഗത്തെയാകെ എങ്ങനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നു?…കെ.ഇ. എന്‍ കുഞ്ഞമ്മദ് മാരുടെ’ അധര വ്യായാമങ്ങളിലെങ്കിലും ‘ഇതൊരു വിഷയം പോലുമാവാത്തതെന്തുകൊണ്ട്?……മലയാളത്തിനും കലാകൗമുദിക്കും ഇതൊന്നും കവര്‍ സ്റ്റോറിയാവാത്തതെന്തുകൊണ്ട് ?….സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടുമ്പോഴും നാം മിണ്ടാത്തതെന്തുകൊണ്ട്?..സംഘപരിവാറിന്റെ മുളവടി ഭീഷണിയ്ക്കെതിരെ മാത്രം വാളോങ്ങിയാല്‍ മതിയോ സാംസ്കാരിക കേരളത്തിന് ????’ എന്നിങ്ങനെയാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
Discussion about this post