മാഴ്സൈ : വെയ്ല്‍സ് യൂറോകപ്പിന്റെ സെമിഫൈനലില്‍ കടന്നു.ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കള്ക്ക് തോല്പിച്ച് ആധികാരിക ജയത്തോടെയാണ് വെയ്ല്‍സ് ഫൈനലില്‍ കടന്നത്.
13-ാം മിനിറ്റില്‍ റാജ നെയ്ങ്കോളന്റെ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തിയെങ്കിലും ക്യാപ്റ്റന്‍ വില്യംസ് (31′), റോബ്സണ് കാനു (55′), സാം വോക്സ് (86′) എന്നിവരുടെ ഗോളുകളില്‍ വെയ്ല്‍സ് തിരിച്ചടിക്കുകയായിരുന്നു.
സെമിഫൈനലില്‍ പോര്‍ച്ചുഗലാണ് വെയ്ല്‍സിന്റെ എതിരാളികള്‍.
Discussion about this post