കൊച്ചി: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വോട്ട് എണ്ണുമ്പോള്‍ രേഖപ്പെടുത്തിയിരുന്നു. ഈ പൊരുത്തക്കേട് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവാണെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നു. തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. 89 വോട്ടിനാണ് സുരേന്ദ്രന് മഞ്ചേശ്വരത്ത് തോറ്റത്.
Discussion about this post