കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് കെ.വി കൈപ്പള്ളി പതാക ഉയര്‍ത്തിയതോടെയാണു പ്രതിനിധി സമ്മേളനത്തിനു തുടക്കമായത്. ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു പൊതുചര്‍ച്ച ആരംഭിച്ചു. ദേശീയ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ എംപി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പുതിയ സെക്രട്ടറി ആരാകും എന്ന കാര്യമായിരിക്കും ഇന്നത്തെ ചര്‍ച്ചാ വിഷയം .കൂടാതെ തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റ് വിവാദവും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയാകും.
Discussion about this post