ഡല്‍ഹി: പ്രകൃതസൗഹാര്ദപരമായ ജീവിതം നയിക്കുകയും പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിന് എം.പിമാര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് കേന്ദ്രമന്ത്രിസ്ഥാനമാണ്. ചില എംപിമാര്‍ പാര്‍ലമെന്റില്‍ വരുന്നത് സൈക്കിളിലാണ്.
രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭാ എം.പിയും നിലവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ മെഗ്വാളാണ് ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ സൈക്കിളില്‍ സഭയിലെത്തിത്തുടങ്ങിയത്. സൈക്കിളില്‍ എത്തിത്തുടങ്ങിയ ആദ്യ പാര്‍ലമെന്റേറിയനും ഇദ്ദേഹമായിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എം.പിയായ മന്‍സുഖ്ബായ് മാന്ഡവിയയും മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം.പി അനില്‍ ഡാവെയുമാണ് സൈക്കിള്‍ യാത്രയിലൂടെ മന്ത്രി സ്ഥാനത്തേക്കെത്തിയ മറ്റ് എം.പിമാര്‍. സൈക്കിള്‍ യാത്ര മാത്രമല്ല ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായത്. നര്‍മദ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.പി അനില്‍ ദേവ്. മറ്റു രണ്ട് എം.പിമാരും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്നു.
ഇന്ന് നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും ഈ എംപിമാര്‍ എത്തിയത് സൈക്കിളില്‍ തന്നെയായിരുന്നു.
WATCH: Arjun Ram Meghwal leaves for President's House on a cycle, to be inducted in Cabinet today #CabinetExpansionhttps://t.co/3xulbxsGIu
— ANI (@ANI) July 5, 2016
Discussion about this post