തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അരൂക്കുറ്റി ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സമരം പ്രതികളെ പിടികൂടാമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്മേലാണ് പിന്‍വലിച്ചത്. കെജിഎംഒഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അരൂക്കുറ്റി സാമൂഹ്യ സേവന കേന്ദ്രത്തിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഒപി, എപി വിഭാഗങ്ങള്‍ അടച്ചുള്ള പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരുന്നത്. ആലപ്പുഴയില്‍ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ സമരം തുടര്‍ന്നു കൊണ്ടിരിക്കെയായിരുന്നു ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ഡോക്ടര്‍ ആര്‍വി വരുണിന്റെ വീട്ടില്‍ വൈകുന്നേരം നെഞ്ചുവേദനയെത്തുടര്‍ന്ന് പ്രദേശവാസിയായ ഗംഗാധരനെ എത്തിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇസിജി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികില്‍സക്ക് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗി മരിച്ചു. ഇത് ചികിത്സ പിഴവാണെന്നു കാണിച്ചായിരുന്നു കയ്യേറ്റം. എന്നാല്‍ ഇത് ചികിത്സ പിഴവല്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വാദം.
Discussion about this post