തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവര്‍ത്തിച്ച് കവയിത്രി സുഗതകുമാരി. .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ സ്ത്രീവിരോധിയല്ല. അതേസമയം, പ്രകൃതിസ്നേഹിയാണ്. ഇപ്പോള്‍ തന്നെ ലക്ഷങ്ങളാണ് ശബരിമലയില്‍ എത്തുന്നത്. ഇത് താങ്ങാവുന്നതിനും അപ്പുറത്താണ്. പമ്പ മലീമസമാകുന്നതിനും കാനന ആവാസവ്യവസ്ഥ തകരാനും ഇത് കാരണമാകുന്നു. സ്ത്രീകള്‍ക്ക് കൂടി പ്രവേശം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകും
പ്രകൃതിക്കായാണ് ഇത്തരമൊരു നിലപാട് കൈക്കൊള്ളുന്നതെന്നും അവര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആചാരങ്ങളുടെ പേരിലുള്ള കോടികളുടെ ധൂര്‍ത്ത് അവസാനിപ്പിക്കണം.
ഇന്ന് ആനകളെ എഴുന്നള്ളിക്കുന്നത് കച്ചവടമായി മാറിയിരിക്കുന്നു. ആനകളുടെയും പൂരങ്ങളുടെയും പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നതിന് ന്യായീകരണമില്ല. ക്ഷേത്രങ്ങളില്‍ കരിയും കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരുപങ്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു.
നേരത്തെ സുരക്ഷ ഉള്‍പ്പടെയുള്ള സാമൂഹ്യകാരണങ്ങള്‍ ഉന്നയിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് സുഗതകുമാരി ആവശ്യപ്പെട്ടിരുന്നു.
Discussion about this post