ദാറുസ് സലാം: ടാന്‍സാനിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. ദക്ഷിണിാഫ്രിക്കന് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി വൈകി തലസ്ഥാനമായ ദാറുസ് സലാമില്‍ വിമാനമിറങ്ങിയ മോദിയെ ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി ബര്‍ണാഡ് മെംബെയും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.
ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവയുമായി ചര്‍ച്ച നടത്തുന്ന മോദി, പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫുമായി കൂടിക്കാഴ്ച നടത്തും. ടാന്‍സാനിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി കെനിയയിലേക്ക് തിരിക്കും.
Discussion about this post