ഭോപ്പാല്‍: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മധ്യപ്രദേശില്‍ 200 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. സത്ന ജില്ലയിലാണ് പ്രളയം രൂക്ഷമായിട്ടുള്ളത്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സൈന്യം 400 പേരെ പേരെ രക്ഷപെടുത്തി. മഴക്കെടുതികളില്‍ ഇതുവരെ 11 പേര് മരിച്ചു.
സത്ന ജില്ലയിലെ 200 ഗ്രാമങ്ങളാണ് വെള്ളത്തിലായത്. പ്രളയം സംസ്ഥാനത്തെ 23 ജില്ലകളേയും പൂര്‍ണമായോ ഭാഗികമായോ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
നര്‍മ്മദ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. പുര്‍വ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട അഞ്ച് യുവാക്കളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.
Discussion about this post