കൊച്ചി: മാധ്യമപ്രവര്ത്തകന് ഷഫീഖ് അമരാവതി (44) നിര്യാതനായി. ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് കല്‍വത്തി ജുമാ മസ്ജിദില്‍. സുനിത ഷഫീഖ് ആണ് ഭാര്യ. സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവര്‍ മക്കള്‍.
Discussion about this post