കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച പ്രതികള്‍ക്ക് സഹായമായി. അപകടം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതാണ് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കാനിടയാക്കിയത്. 110 ഓളം പേരുടെ മരണത്തിനിടയാക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിലാണ് പോലീസിന്റെ അനാസ്ഥ. കേരളം വിട്ടു പോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ ഉപാധികളും ജാമ്യത്തിന് കോടതി വച്ചിട്ടുണ്ട്.
കേസ് ഇന്ന് പരിഗണിക്കവേയാണ് ഹൈക്കോടതി 43 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30 ന് പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വെടിക്കെട്ടിനിടെയാണ് കമ്പപ്പുരയ്ക്ക് തീപിടിച്ച് ദുരന്തമുണ്ടായത്.
കേസില്‍ ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്ക് കോടതി നേരത്തെ ജാ്യേം അനുവദിച്ചിരുന്നില്ല. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കരിമരുന്നും ആനയെഴുന്നള്ളിപ്പും നടത്തുന്നതിനെ കോടതി നേരത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്തരം ആഘോഷങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post