തിരുവനന്തപുരം: ജിഹാദി തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രമായിരുന്നു എന്നും കേരളമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്.
ലോകത്ത് മറ്റെവിടെയും കിട്ടാത്ത ഇന്റലക്ച്വല്‍ സപ്പോര്‍ട്ട് ജിഹാദികള്‍ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്നു. കാളനെയും കാളയെയും സമം ചേര്‍ക്കുന്ന കെ.ഇ.എന്നാദി മാര്‍ക്സിയന്‍ ചിന്തകര്‍ ജിഹാദികള്‍ക്കായി ഇരവാദത്തിന്റെ സംരക്ഷണമറ തീര്‍ക്കുന്നു. ഐഎസ്ഐഎസിനെ വെളളപൂശാന്‍ ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനെ തുലനം ചെയ്യുകയാണെന്നും, മുസ്ലിം തീവ്ര വിഭാഗത്തെ ഏറ്റവും നന്നായി പ്രീണിപ്പിക്കുന്നതാര് എന്ന മത്സരത്തില്‍ മുഴുകിയിരിക്കുകയാണ് ഇരു മുന്നണികളെന്നും മുരളീധരന് ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് മുരളീധരന്റെ വിമര്‍ശനം.
”സിപിഎമ്മും കോണ്‍ഗ്രസും സക്കീര്‍ നായിക്കിനെ പിന്തുണക്കുന്നത് പരമ്പരാഗതമായി പിന്തുടരുന്ന പ്രീണന നയത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാം. മുസ്ലിം ലീഗ് സക്കീര്‍ നായിക്കിനെ പിന്തുണക്കുന്നതാണ് വിചിത്രമായ സംഗതിയെന്നും മുരളീധരന് പറയുന്നു.” സക്കീര്‍ നായിക് പ്രചരിപ്പിക്കുന്ന ഇസ്ലാമില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സ്ഥാനം എവിടെയാണ് എന്ന് ലീഗിന് പറയാമോ? സമസ്തയുടെ നിലപാട് എന്താണ് ഈ വിഷയത്തില്‍? പാണക്കാട് തങ്ങളടക്കമുള്ള മലബാറിലെ സുന്നി മുസ്ലിങ്ങള്‍ ആദരിക്കുന്നവരെ ‘ശിര്‍ക്ക് ‘ അനുഷ്ഠിക്കുന്നവരായി ആക്ഷേപിക്കുന്നയാളാണ് സക്കീര്‍ നായിക്ക്. ഇന്നലെ വരെ വഹാബി തീവ്രവാദത്തെക്കുറിച്ച് വാചാലരായിരുന്ന മുസ്ലിം ലീഗ് എന്തേ നിന്ന നില്പ്പില് കരണം മറിഞ്ഞത്? പി.കെ.കുഞ്ഞാലിക്കുട്ടി നയം വ്യക്തമാക്കണം.”
ഇ.ടി.മുഹമ്മദ് ബഷീറിനെപ്പോലെ തീവ്രചിന്തയുള്ളവരുടെ കൈകളില്‍ മുസ്ലിം ലീഗ് അകപ്പെട്ടിരിക്കുന്നുവെന്നും ലീഗിന്റെ നയവ്യതിയാനം കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/v.muraleedharanbjp/posts/1054523347977027″ bottom=”30″]
Discussion about this post